Brazil defeat Argentina in soudi arabia
ആവേശപ്പോരാട്ടത്തില്‍ ബ്രസീലിന് ജയം. ഇഞ്ച്വറി ടൈമില്‍ നേടിയ ഒറ്റ ഗോളിലാണ് മഞ്ഞപ്പട അര്‍ജന്റീനയ്‌ക്കെതിരെ ജയം നേടിയത്. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മിറാന്‍ഡയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.മെസ്സിയുള്‍പ്പടെയുള്ള പ്രമുഖ താരങ്ങളില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ജിദ്ദയിലെ കിങ്ങ് അബ്ദുല്ല സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പോരാട്ടം. ആയിരക്കണക്കിന് മലയാളികളാണ് മത്സരം വീക്ഷിക്കാനായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
#Brazil #Argentina